നഴ്‌സ് ആൻലിയയുടെ ദുരൂഹ മരണം: ഭർത്താവ് കോടതിയിൽ കീഴടങ്ങി

Loading...
  • 43
    Shares

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന തൃശ്ശൂർ സ്വദേശി ആൻലിയയെ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ മാത്യു കീഴടങ്ങി. ചാവക്കാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

നാല് മാസം മുമ്പാണ് ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ നിന്ന് കണ്ടെത്തിയത്. ആൻലിയയുടെ അച്ഛൻ നൽകിയ പരാതിയിൽ ജസ്റ്റിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ കേസിൽ തുടർ നടപടികൾ ഇല്ലാത്തതിനാൽ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും കേസ് ക്രൈംബ്രാഞ്ചിന് വിടുകയുമായിരുന്നു.

ഓഗസ്റ്റ് 25നാണ് ആൻലിയയെ കാണാതായത്. മകളെ കാണാനില്ലെന്ന് അച്ഛൻ ഹൈജിനസ് പരാതി നൽകിയതിന് പിന്നാലെ ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു. ഓഗസ്റ്റ് 28നാണ് ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. കേസ് ക്രൈം ബ്രാഞ്ചിന് വിട്ടതോടെയാണ് ഇയാൾ കീഴടങ്ങിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *