ശബരിമലയുടെ നേട്ടം മണ്ണും ചാരി നിന്നവർ കൊണ്ടുപോയി; തനിക്ക് കിട്ടിയ വോട്ട് പോലും കുമ്മനത്തിന് കിട്ടിയില്ലെന്നും ഒ രാജഗോപാൽ

ബിജെപി രാജ്യവ്യാപകമായി വൻ നേട്ടമുണ്ടാക്കിയപ്പോഴും തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി ഒ രാജഗോപാൽ. ശബരിമല വിഷയത്തിൽ ബിജെപി പോരാടിയെങ്കിലും ഗുണം ലഭിച്ചില്ല. പ്രക്ഷോഭത്തിന്റെ നേട്ടം മണ്ണും ചാരി നിന്നവർ കൊണ്ടുപോയെന്നും ഒ രാജഗോപാൽ പറഞ്ഞു

ശബരിമലയുടെ ഗുണം ലഭിച്ചത് യുഡിഎഫിനാണ്. അതാണ് സുരേന്ദ്രൻ പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് പോയത്. കുമ്മനത്തിന്റെ തോൽവിക്ക് കാരണം സിപിഎം വോട്ട് മറിച്ചതാണ്. ജില്ലയിലെ മന്ത്രിയും മേയറും ചേർന്നാണ് ഇതിന് നേതൃത്വം നൽകിയത്.

നേമത്ത് തനിക്ക് കിട്ടിയ വോട്ടുകൾ കുമ്മനത്തിന് ലഭിച്ചില്ല. വ്യക്തിബന്ധത്തിന്റെ പേരിൽ കിട്ടിയതാണ് ആ വോട്ടുകൾ. അങ്ങനെ കിട്ടുന്ന വോട്ടുകൾ മറ്റുള്ളവർക്ക് കിട്ടില്ലെന്നും രാജഗോപാൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *