വിഎസ്, ഗൗരിയമ്മ എന്നിവരെ പോലെ സമാദരണീയനാണ് ഒ രാജഗോപാലെന്ന് എ കെ ബാലൻ

  • 7
    Shares

ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാലിനെ പുകഴ്ത്തി മന്ത്രി എ കെ ബാലൻ. വി എസ് അച്യുതാനന്ദനെയും കെ ആർ ഗൗരിയമ്മയെയും പോലെ സമാദരണീയനായ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയാണ് ഒ രാജഗോപാൽ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഒ രാജഗോപാലിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി മണപ്പാടം കണ്ണന്നൂരിലെ ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച നവതി സ്മൃതി മണ്ഡപത്തിന്റെ സമർപ്പണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ കെ ബാലൻ

പല കാരണങ്ങളാലും വിഎസ്, ഗൗരിയമ്മ എന്നിവരെ പോലെ സമാധാരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് ഒ രാജഗോപാൽ. വിമർശനങ്ങളെ പക്വതയോടെയാണ് അദ്ദേഹം സ്വീകരിക്കാറ്. ധാർമികത എക്കാലത്തും ഉയർത്തിപ്പിടിച്ചുവെന്നും ബാലൻ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലാണ് കടുത്ത വിമർശനം ഉയർന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *