ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  • 18
    Shares

ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതിഗൗരവമുള്ള സംഭവമായതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും വനിതാ കമ്മീഷൻ അംഗം എം എസ് താര കൊല്ലം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

നേരത്തെ പ്രതികൾക്കെതിരെ പോലീസ് പോക്‌സോ ചുമത്തിയിരുന്നു. മുഖ്യമന്ത്രി മുഹമ്മദ് റോഷൻ, ബിബിൻ, അനന്തു, പ്യാരി എന്നിവർക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. മുഹമ്മദ് റോഷനെയും പെൺകുട്ടിയെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *