ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തി; റോഷൻ കസ്റ്റഡിയിൽ

  • 12
    Shares

ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന റോഷൻ എന്ന യുവാവിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. റോഷനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ഇരുവരെയും മുംബൈയിൽ നിന്ന് കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇരുവരും മുംബൈയിലെത്തിയത്. ആദ്യം ബംഗലൂരുവിലേക്കും പിന്നീട് രാജസ്ഥാനിലേക്കും പോയ ഇരുവരും തുടർന്ന് മഹാരാഷ്ട്രയിൽ എത്തുകയായിരുന്നു

ബൈക്ക് വിറ്റ എൺപതിനായിരം രൂപ റോഷന്റെ പക്കലുണ്ടായിരുന്നു. ഇതുകൊണ്ടായിരുന്ന യാത്രയ്ക്കുള്ള ചെലവെല്ലാം. രണ്ട് പേരും ഫോൺ ഉപയോഗിക്കാതിരുന്നതും പോലീസിനെ വലച്ചു. യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി വിശദമായ വൈദ്യപരിശോധനയും കഴിഞ്ഞ ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടുവരിക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *