റോഷനുമായി പ്രണയത്തിലായിരുന്നു, വീട്ടുകാർ രാജസ്ഥാൻ യുവാവുമായി വിവാഹം നിശ്ചയിച്ചതോടെ ഒളിച്ചോടിയതാണ്; ഓച്ചിറ പെൺകുട്ടി

  • 18
    Shares

തന്നെ തട്ടിക്കൊണ്ടുപോയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് ഓച്ചിറയിലെ പെൺകുട്ടി. മുഹമ്മദ് റോഷനൊപ്പം സ്വന്തമിഷ്ടപ്രകാരം പോയതാണ്. തനിക്ക് പതിനെട്ട് വയസ്സുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിലുള്ള യുവാവുമായി വീട്ടുകാർ വിവാഹം കഴിപ്പിക്കാൻ തയ്യാറെടുത്തതോടെയാണ് ഒളിച്ചോടിയത്. ആരും തട്ടിക്കൊണ്ടുപോയതല്ല. വർഷങ്ങളായി തങ്ങൾ പ്രണയത്തിലാണെന്നും പെൺകുട്ടി പറഞ്ഞു

പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതായി മുഹമ്മദ് റോഷനും പ്രതികരിച്ചു. ഇതിന് തെളിവായി പെൺകുട്ടിയുടെ ആധാർ കാർഡുണ്ടെന്നും റോഷൻ അവകാശപ്പെട്ടു. കഴിഞ്ഞ 18ാം തീയതിയാണ് ഇരുവരെയും ഓച്ചിറയിൽ നിന്ന് കാണാതായത്. പെൺകുട്ടിയെ റോഷൻ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. സത്യം പോലും തിരക്കാതെ കോൺഗ്രസും ബിജെപിയും ഇതിനെ രാഷ്ട്രീയമായി ചൂഷണം ചെയ്യുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *