കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീട് ഗുണ്ടകൾ ജെസിബി ഉപയോഗിച്ച് തകർത്തു
കൊല്ലം കടയ്ക്കലിൽ വൃദ്ധദമ്പതികൾ താമസിച്ചിരുന്ന വീട് ഗുണ്ടകൾ തകർത്തു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി തപോധനന്റെ വീടാണ് ബന്ധുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ ജെസിബി ഉപയോഗിച്ച് തകർത്തത്. വസ്തു തർക്കം നിലനിന്നിരുന്ന ഭൂമിയിൽ അനുകൂല വിധിയുണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു അക്രമം
കഴിഞ്ഞ ഇരുപത് വർഷമായി ഭൂമിയുടെ പേരിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അനുകൂല വിധി വന്നുവെന്ന് അവകാശപ്പെട്ടാണ് സഹോദരിയുടെ മരുമകൻ ഗുണ്ടകളുമായി എത്തി വീട് തകർത്തത്. എഴുപത് വയസ്സായ തപോധനനും ഭാര്യ ശ്രീലതയും പതിറ്റാണ്ടുകളായി ഇവിടെയാണ് താമസം
ഇന്നലെ വൈകുന്നേരം നാല് മണിക്കാണ് ഇവർ വീട് തകർത്തത്. സംഭവസമയം തപോധനനും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഗുണ്ടാസംഘം നശിപ്പിക്കുകയും ചെയ്തു