ഓമനക്കുട്ടനെതിരായ സസ്‌പെൻഷൻ നടപടി സിപിഎം പിൻവലിക്കും; തീരുമാനം സത്യാവസ്ഥ പുറത്തു വന്നതിന് പിന്നാലെ

ചേർത്തല ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന വാർത്ത പ്രചരിച്ചതോടെ ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ പാർട്ടി സ്വീകരിച്ച സസ്‌പെൻഷൻ നടപടി പിൻവലിക്കാൻ സിപിഎം തീരുമാനിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയതിനെ തുടർന്നാണ് നടപടി.

ക്യാമ്പിലെ അന്തേവാസികളെ സഹായിക്കാനാണ് ഓമനക്കുട്ടൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ക്യാമ്പിലെ അംഗം കൂടിയാണ് ഓമനക്കുട്ടൻ. സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ഉണർന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് ഓമനക്കുട്ടന്റെ നേതൃത്വത്തിൽ ക്യാമ്പിലേക്കുള്ള വസ്തുവകകൾ ഇറക്കിയതും വൈദ്യുതി തൊട്ടടുത്ത വീട്ടിൽ നിന്ന് എടുത്തതും. ഇത് ക്യാമ്പ് അംഗങ്ങളെല്ലാം കൂടി പിരിവിട്ട് ചെയ്യുകായിരുന്നു. ഇതാണ് ഓമനക്കുട്ടൻ പണം പിരിച്ചതായി വാർത്തകൾ പ്രചരിച്ചത്.

ഓമനക്കുട്ടനെ കുറിച്ച് പരാതിയില്ലെന്ന് ക്യാമ്പംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്യാമ്പ് അംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുമുണ്ട്. സംഭവത്തിൽ സർക്കാർ ഓമനക്കുട്ടനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. പോലീസ് കേസ് പിൻവലിക്കാനും തീരുമാനിച്ചതായി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *