ഓണക്കാലത്ത് സംസ്ഥാനത്ത് 3500 സഹകരണ ഓണച്ചന്തകൾ ആരംഭിക്കും

Loading...
  • 13
    Shares

സംസ്ഥാനത്ത് ഓണക്കാലത്ത് 3500 സഹകരണ ഓണവിപണികൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിലനിലവാരം പിടിച്ചുനിർത്തുന്നതിായി കൺസ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തിലാണ് ഓണവിപണികൾ തുറക്കാൻ തീരുമാനമായത്.

ആഗസ്റ്റ് 14 ചൊവ്വാഴ്ച മുതൽ ഓണചന്തകൾ ആരംഭിക്കും. ആഗസ്റ്റ് 24 വരെ നഗര ഗ്രാമ പ്രദേശങ്ങളിലായി ഓണച്ചന്തകൾ പ്രവർത്തിക്കും. 750 മുതൽ 900 രൂപ വരെ വിലക്കുറവിൽ 41 ഇനം സാധനങ്ങൾ ചന്തകളിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു

കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, നീതി സ്റ്റോറുകൾ, ഫിഷർമാൻ സഹകരണ സംഘങ്ങൾ, വനിതാ സഹകരണസംഘം, കാർഷിക സഹകരണസംഘങ്ങൾ, കൺസ്യൂമർ സൊസൈറ്റികൾ എന്നിവയുടെ നേതൃത്വത്തിലായിരിക്കും വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

സബ്‌സിഡി നിരക്കിൽ ജയ-കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ തുടങ്ങിയ ഇനങ്ങളാകും ഓണചന്തയിൽ ലഭിക്കുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *