ഓമനക്കുട്ടനെതിരായ സസ്‌പെൻഷൻ നടപടി സിപിഎം പിൻവലിച്ചു

ചേർത്തല തെക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പണം പിരിച്ചെന്ന ദുഷ്പ്രചാരണം കേൾക്കേണ്ടി വന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാർട്ടി പിൻവലിച്ചു. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്ത നടപടി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പിൻവലിച്ചു.

വസ്തുതകൾ പാർട്ടിയുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഷൻ പിൻവലിക്കുകയാണെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയതെന്നും സിപിഎം അറിയിച്ചു

ക്യാമ്പിൽ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇത് തീർക്കാനാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയത്. എന്നാൽ ഇക്കാര്യം യഥാമസയം ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരം കാണുകയായിരുന്നു വേണ്ടതെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *