മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്തു; ഗവർണറും ഡിജിപിയും അടക്കമുള്ളവർ ഒരു മാസത്തെ ശമ്പളം നൽകി

  • 17
    Shares

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗവർണറും ഡിജിപിയും അടക്കമുള്ളവർ ഒരു മാസത്തെ ശമ്പളം നൽകി. ഗവർണർ പി സദാശിവം 2.5 ലക്ഷം രൂപയുടെ ചെക്ക് ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. ഓഗസ്റ്റ് 14ന് ഗവർണർ ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈമാറിയിരുന്നു. ബാക്കി തുകയാണ് ഇന്ന് നൽകിയത്.

ഉന്നതപദവികൾ വഹിക്കുന്നവരടക്കം കേരളത്തിന്റെ പുനർനിർമാണത്തിനായി ഒരു മാസത്തെ ശമ്പളം നൽകാനും ഗവർണർ അഭ്യർഥിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഒരു മാസത്തെ ശമ്പളം നൽകി. സംസ്ഥാനത്തെ മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരും ശമ്പളം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.

എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫംഗങ്ങൾ, തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഓഫീസ് ജീവനക്കാർ, സെക്രട്ടറിയേറ്റ് എംപ്ലോയിസ് ഫെഡറേഷൻ അംഗങ്ങൾ എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ്, കെഎംആര്‍എല്‍ ഡയറക്ടര്‍ പിഎം മുഹമ്മദ് ഹനീഫ തുടങ്ങിയവരും ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *