രാഹുൽ ഈശ്വറിന്റെ കലാപ ആഹ്വാനത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ; പോലീസ് നടപടി മ്ലേച്ഛം

  • 7
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം ചീന്തി ക്ഷേത്രം അശുദ്ധമാക്കി അതിനെ തടയുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനോടുള്ള ഭക്തി ഒന്നുകൂടി തുറന്നുപ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് അജയ് തറയിൽ. രാഹുൽ ഈശ്വർ പറഞ്ഞതിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ ഒരു ന്യായവുമില്ല. പോലീസിന്റെ നടപടി മ്ലേച്ഛമാണെന്ന് കോൺഗ്രസ് നേതാവ് കണ്ടെത്തി. കലാപ ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു

അജയ് തറയിലിന്റെ തന്ത്രി-പന്തളം കൊട്ടാരത്തോടുള്ള വിധേയത്വത്തെ വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർ വിമർശിച്ചിരുന്നു. ചാനൽ ചർച്ചകളിൽ അജയ് തറയലിനെ പോലുള്ളവരെ അയക്കരുതെന്ന നിർദേശവും ബൽറാം കെ പിസിസി അധ്യക്ഷന് മുന്നിൽ വെച്ചിരുന്നു. എന്നാൽ തന്റെ വിധേയത്വത്തിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കുകയാണ് അജയ് തറയിൽ

കേരളത്തിലെ ഭക്തരുടെ ഇടയിൽ ഭയമുണ്ടാക്കാനുള്ള നീക്കമാണ് രാഹുൽ ഈശ്വറിനെതിരായ നടപടിയെന്നാണ് അജയ് തറയിൽ എന്ന കോൺഗ്രസ് നേതാവ് പറയുന്നത്. രക്തംവീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാൻ 20 പേരെ നിർത്തിയിരുന്നുവെന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം വിളിച്ചു വെളിപ്പെടുത്തിയതാണ് രാഹുൽ ഈശ്വർ. ഇതിനെയാണ് അജയ് തറയിൽ ന്യായീകരിക്കുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *