ഉമ്മൻ ചാണ്ടിയും സംഘവും നാളെ ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിക്കാനും തീരുമാനം
ശബരിമലയിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്. ഇന്ന് ചേർന്ന് യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ബിജെപി വിശ്വാസികളെ മുതലെടുത്ത് നടത്തുന്ന സമരം അവർക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന തോന്നലിലാണ് യുഡിഎഫും രാഷ്ട്രീയ മുതലെടുപ്പിന് നീങ്ങുന്നത്.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ ശബരിമല സന്ദർശിക്കും. പ്രദേശത്തെ സ്ഥിതി ഗതികൾ വിലയിരുത്താനാണെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ സംഘിക്കാനും യോഗം തീരുമാിച്ചിട്ടുണ്ട്.