ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസ് സർക്കാർ സിബിഐക്ക് വിട്ടു
ടൈറ്റാനിയം കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന കേസ് വിജിലൻസ് ശുപാർശയെ തുടർന്നാണ് സിബിഐക്ക് വിട്ടത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ടൈറ്റാനിയത്തിൽ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് കേസ്. മെറ്റ്കോൺ എന്ന കമ്പനിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്റ് നിർമിക്കാൻ തീരുമാനിച്ചത്.
കെമറ്റോ എക്കോ പ്ലാനിംഗ് എന്ന സ്ഥാപനത്തിൽ നിന്നും 260 കോടി രൂപക്ക് മാലിന്യ സംസ്കരണ പ്ലാന്റിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ധാരണാപത്രം ഒപ്പിട്ടിരുന്നു. 86 കോടിയുടെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തെങ്കിലും ഒന്നും ഇതുവരെ സ്ഥാപിച്ചിട്ടില്ല. 80 കോടിയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്.