നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉമ്മൻ ചാണ്ടിയും കെപിസിസിയും നൽകണമെന്ന് കോടിയേരി

  • 12
    Shares

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് സുപ്രീം കോടതി നഷ്ടപരിഹാരമായി വിധിച്ച അമ്പത് ലക്ഷം രൂപ ഉമ്മൻ ചാണ്ടിയും കെപിസിസിയും നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചാരക്കേസ് സുപ്രീം കോടതി വിധിയിലൂടെ കോൺഗ്രസ് സംസ്‌കാരത്തിന്റെ ജീർണമുഖമാണ് പുറത്തുവന്നതെന്നും കോടിയേരി പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിന് ഉത്തരവാദി ഉമ്മൻ ചാണ്ടിയും കോൺഗ്രസുമാണ്. അതിനാൽ ഈ തുക ഉമ്മൻ ചാണ്ടിയും കെപിസിസിയും നൽകണം. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഖജനാവിനെ ഈ ബാധ്യതയിൽ നിന്നും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു. അധികാരം പിടിക്കാനായി ആന്റണി നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ബാക്കിപത്രമാണ് ചാരക്കേസ്. ഇതിനുള്ള താക്കീതാണ് സുപ്രീം കോടതി വിധിയെന്നും കോടിയേരി പറഞ്ഞു

ഗൂഢാലോചനക്ക് പിന്നിലുള്ള അഞ്ച് നേതാക്കളുടെ പേര് ജുഡീഷ്യൽ കമ്മീഷന് മുമ്പേ വെളിപ്പെടുത്തുമെന്ന പത്മജയുടെ അഭിപ്രായം സ്വാഗതാർഹമാണ്. യുഡിഎഫ് നേതാക്കൾ പരസ്യമായി കുറ്റസമ്മതം നടത്താൻ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *