മുല്ലപ്പള്ളിയെ തിരുത്തി ഉമ്മൻ ചാണ്ടി; ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല, എംഎൽഎമാർ മത്സരിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം

  • 42
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സൂചന നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താനിപ്പോൾ എംഎൽഎയാണ്. എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് എമ്മിനുള്ളതാണ്. ഇത് നേരത്തെ തീരുമാനിച്ചതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മനോരമ ചാനലിനോടാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം

നേരത്തെ ഉമ്മൻ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിക്ക് ഏറെ സാധ്യതയുണ്ട്. പാർട്ടിയുടെ ആഗ്രഹവും ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നതാണ് എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *