മാറ്റമില്ലാത്തതായി ഒന്നേയുള്ളു, അത് ഉമ്മൻ ചാണ്ടിയുടെ ട്രെയിനിലെ ഉറക്കവും ഫാൻസുകാരുടെ തള്ളലുമാണ്; ട്രോൾ മഴയുമായി സോഷ്യൽ മീഡിയ

  • 533
    Shares

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ട്രെയിനിലെ ഉറക്കം വീണ്ടും സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റാണ് ഇത്തവണ ഉമ്മൻ ചാണ്ടിയുടെ ട്രെയിനിലെ ഉറക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. യശ്വന്ത്പൂർ എക്‌സ്പ്രസിൽ ചെറിയൊരു ഉറക്കത്തിൽ എന്നാണ് ഫോട്ടോക്ക് തലക്കെട്ട്. ഉമ്മൻ ചാണ്ടിക്ക് മാത്രം എല്ലാ വർഷവും ട്രെയിനിൽ ഒരേ സീറ്റ് ലഭിക്കുന്നുവെന്നാണ് ട്രോളൻമാർ ചോദിക്കുന്നത്.

ലളിത ജീവിത ശൈലി പ്രചരിപ്പിക്കുന്നതിൽ ഉമ്മൻ ചാണ്ടിയും ആരാധകരും വിദഗ്ധരാണ്. കെ എസ് ആർ ടി സി ബസിലെ യാത്ര, ട്രെയിനിലെ സാദാ കോച്ചിലെ യാത്ര, ബൈക്കിലെ യാത്ര, നടന്നുപോകൽ എന്നിങ്ങനെ ഇടയ്ക്കിടക്ക് ചാണ്ടി ഫാൻസുകാർ ചില ഫോട്ടോകൾ ഇടാറുണ്ട്. ഇതൊക്കെ വലിയ രീതിയിൽ തന്നെ ട്രോളുകൾക്ക് വിധേയമാകാറുമുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമുണ്ടായില്ല

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *