വോട്ടർ പട്ടികയിൽ നിന്ന് സിപിഎം 10 ലക്ഷം യുഡിഎഫ് വോട്ടുകൾ നീക്കം ചെയ്തതായി ഉമ്മൻ ചാണ്ടി

വോട്ടർ പട്ടികയിൽ നിന്ന് സിപിഎം പത്ത് ലക്ഷം യുഡിഎഫ് വോട്ടുകൾ നീക്കം ചെയ്തുവെന്ന് ഉമ്മൻ ചാണ്ടി. ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസിൽദാർമാരെ നിയമിച്ചാണ് ഇത് നടത്തിയത്. സംസ്ഥാനത്ത് ആകെയുള്ള 77 തഹസിൽദാർമാരിൽ 74 പേരും ഇത്തരത്തിലുള്ളതാണെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു

2011ൽ വോട്ടർ പട്ടികയിലെ വർധനവ് 12.88 ലക്ഷവും 2014ൽ 11.07 ലക്ഷവുമായിരുന്നു. എന്നാൽ 2019ൽ ഇത് 1.32 ലക്ഷമായി കുറഞ്ഞു. 2016ൽ വോട്ടർ പട്ടികയിൽ 2.60 വോട്ടർമാരുണ്ടായിരുന്നു. 2019ൽ ഇത് 2.61 കോടിയായി. ഈ കാലത്തിനിടയിൽ 10,5 ലക്ഷം കന്നിവോട്ടർമാർ കൂടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. എന്നാൽ വോട്ടർപട്ടികയിൽ 1.35 ലക്ഷത്തിന്റെ വർധനവ് മാത്രമേയുള്‌ലു.

ക്രമരഹിതമായി പത്ത് ലക്ഷത്തോളം പേരെ ഒഴിവാക്കിയെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും പേര് നീക്കം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *