ഓപറേഷൻ പി ഹണ്ട്: കേരളത്തിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ

  • 6
    Shares

സംസ്ഥാനത്ത് കുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ. നവമാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും തുടർച്ചയായി അപ്ലോഡ് ചെയ്യുന്ന 12 പേരെയാണ് പോലീസ് പിടികൂടിയത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നത് തടയാൻ സൈബർ ഡോം ആരംഭിച്ച ഓപറേഷൻ പി ഹണ്ടിലാണ് സംഘം പിടിയിലായത്.

ഇന്റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. 16 കേസുകൾ രജിസ്റ്റർ ചെയ്തു. വാട്‌സാപ്പ്, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഇവർ ചൈൽഡ് പോണോഗ്രാഫി പ്രചരിപ്പിച്ചിരുന്നത്. 84 വ്യക്തികളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്.

പിടിയിലായവരുടെ ഫോണിൽ നിന്ന് ചെറിയ കുട്ടികളുടെ നഗ്നദൃശ്യങ്ങളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ പരിശോധന തുടരുകയാണ്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *