പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

  • 9
    Shares

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും ബഹളം വെച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള നടക്കുന്നതിനിടെ സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്.

വിഷയം ശൂന്യവേളയിൽ അവതരിപ്പിക്കാമെന്നും സർക്കാർ മറുപടി നൽകുമെന്നും സ്പീക്കർ അറിയിച്ചു. ഇത് കണക്കിലെടുക്കാതെ പ്രതിപക്ഷം ബഹളം തുടർന്നതോടെ മറ്റ് മാർഗമില്ലാതെ സഭ ഇന്നത്തേക്ക് സ്പീക്കർ പിരിയുന്നതായി അറിയിച്ചു.

യുഡിഎഫ് എംഎൽഎമാരുടെയും എഎൻ രാധാകൃഷ്ണന്റെയും സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാലും സഖ്യം പ്രഖ്യാപിച്ച പൂഞ്ഞാർ എംഎൽഎ പിസി ജോർജും സഭയിൽ വാക്ക് ഔട്ട് നടത്തിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *