പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; എംഎൽഎമാരുടെ സമരം പത്താം ദിവസം

  • 8
    Shares

ശബരിമല വിഷയത്തിൽ എംഎൽഎമാർ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ ചർച്ചക്ക് തയ്യാറാകുന്നില്ലെന്നാരോപിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം പ്ലക്കാർഡുകളുമേന്തി സ്പീക്കറുടെ ഡയസിന് മുന്നിലെത്തുകയായിരുന്നു. ബഹളം നിയന്ത്രണാതീതമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

സ്പീക്കർ കടുത്ത ഭാഷയിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമർശിക്കുകയും ചെയ്തു. ചെയറിന്റെ മുഖം മറച്ചു കൊണ്ടുള്ള പ്രതിഷേധ രീതി ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. അൻവർ സാദത്ത്, ഹൈബി ഈഡൻ, ടി വി ഇബ്രാഹിം, ശബരിനാഥ് തുടങ്ങിയവരാണ് സ്പീക്കറുടെ ഡയസിന് മുന്നിൽ ബഹളം വെച്ചത്. സഭ അനിശ്ചിതകാലത്തേക്ക് വ്യാഴാഴ്ച പിരിയും. ഇതോടെ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷമാണ്. എംഎൽഎമാരുടെ സമരം എന്തു ചെയ്യണമെന്ന ചിന്തയിലാണ് പ്രതിപക്ഷം ഇപ്പോൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *