സംസ്ഥാനത്ത് വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 17ഓടെ മഴയുടെ ശക്തി കുറഞ്ഞേക്കും

സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനിടെ 115 മുതൽ 204 മില്ലിമീറ്റർ മഴ വരെ ലഭിച്ചേക്കും. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴയും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മിതമായ മഴയും ലഭിക്കും

ഓഗസ്റ്റ് 17 മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കരുതപ്പെടുന്നത്. 17, 18 തീയതികളിൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *