കട്ടച്ചിറയിൽ ഓർത്തഡോക്‌സ്-പാത്രിയാർക്കീസ് വിഭാഗങ്ങൾ ഏറ്റുമുട്ടി; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 9
    Shares

കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ്-പാത്രിയാർക്കിസ് വിശ്വാസികൾ തമ്മിൽ തർക്കം. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമെന്ന അവസ്ഥ വന്നതോടെ സ്ഥലത്ത് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളുടെ തർക്കം നിലനിൽക്കുന്നുണ്ട്. സുപ്രീം കോടതി വിധി അനുകൂലമാണെന്ന് അവകാശപ്പെട്ട് പള്ളിയിൽ ഇന്ന് ആരാധന നടത്തുമെന്ന് ഓർത്തഡോക്‌സ് വിഭാഗം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇത് തടയാൻ പാത്രിയാർക്കീസ് വിഭാഗം രാവിലെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.

സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുമെന്ന ഘട്ടം വന്നപ്പോൾ പോലീസ് ജില്ലാ കലക്ടറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *