ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

  • 14
    Shares

കുമ്പസാര രഹസ്യം ബ്ലാക്ക്‌മെയിൽ ചെയ്ത് ഭർതൃമതിയെ ഓർത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികർ പീഡിപ്പിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി.

കേസുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണത്തിന് തടസ്സമായി പോലീസ് പറഞ്ഞിരുന്നത്. എന്നാൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പോലീസിന് നിർദേശം നൽകിയിരുന്നു

ഇന്നലെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇതോടെ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം തെളിയുകയാണ്. എഫ് ഐ ആർ ഇട്ടെങ്കിൽ മാത്രമേ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനാകു

വൈദികർക്കെതിരെ യുവതി ഇതുവരെ പരാതി നൽകിയിട്ടില്ല. ഭർത്താവ് സഭാ നേതൃത്വത്തിന് നൽകിയ പരാതി മാത്രമാണ് നിലവിലുള്ളത്. എന്നാൽ ലൈംഗികാരോപണത്തിൽ പരാതിയില്ലെങ്കിലും കേസെടുക്കണമെന്നതാണ് നിയമം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *