അറസ്റ്റിലായ ഓർത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ തള്ളി
കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഓർത്തഡോക്സ് വൈദികർക്ക് ജാമ്യമില്ല. ജോബ് മാത്യു, ജോൺസൺ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നൽകിയത്
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് രണ്ടുപേരുടെയും അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി സോണി വർഗീസ്, നാലാം പ്രതി ജെയ്സ് കെ ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഇവരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം സുപ്രീം കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതി നൽകിയ നിർദേശം.
പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ജാമ്യാപേക്ഷ നിരസിക്കുകയാണെങ്കിൽ വൈദികരുടെ അറസ്റ്റിന് വഴിതെളിയും