ബലാത്സംഗത്തിന് കേസെടുത്തു; ഓർത്തഡോക്‌സ് സഭയിലെ നാല് വൈദികരും ഒളിവിൽ പോയി

Loading...
  • 14
    Shares

കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയെ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭയിലെ നാല് വൈദികർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എബ്രഹാം വർഗീസ്, ജെയ്‌സ് ജോർജ്, ജോബ് മാത്യു, ജോൺസൺ മാത്യു എന്നീ വൈദികർക്കെതിരെയാണ് കേസ്. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസനത്തിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്. അഞ്ച് വൈദികർക്കെതിരെയാണ് ഭർത്താവ് പരാതി നൽകിയത്. വൈദികരുമായുള്ള ബന്ധം സംബന്ധിച്ച് ഭർത്താവിന് യുവതി സത്യവാങ്മൂലം എഴുതി നൽകുകയും ചെയ്തു.

അഞ്ച് പുരോഹിതർക്ക് പുറമെ നാല് പേർ കൂടി തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു. മൂത്ത മകന്റെ മാമോദീസക്ക് മുമ്പായി നടത്തിയ കുമ്പസാരത്തെ തുടർന്നാണ് ജോബ് മാത്യു ആദ്യം പീഡിപ്പിച്ചത്. രഹസ്യം പുറത്തുപറയുമെന്ന് വെളിപ്പെടുത്തിയായിരുന്നു പീഡനം. കൗൺസിലിംഗിനായാണ് മറ്റ് വൈദികരെ സമീപിച്ചത്. ഇവരും ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിക്കുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *