കുമ്പസാര രഹസ്യം ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡനം: വൈദികർക്കെതിരെ കേസെടുക്കണമെന്ന് വി എസ്

  • 21
    Shares

കുമ്പസാര രഹസ്യം വെച്ച് ബ്ലാക്ക് മെയിൽ ചെയ്ത് യുവതിയെ അഞ്ച് വൈദികർ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദൻ. യുവതിയെ പീഡിപ്പിച്ച കാര്യം ഭർത്താവ് പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് വി എസ് കത്തു നൽകി

ഒരു ക്രിമിനൽ കേസ് സംബന്ധിച്ച് കിട്ടിയ വിവരം പോലീസിന് കൈമാറുകയാണ് സഭ ചെയ്യേണ്ടതെന്നും വി എസ് ഓർത്തഡോക്‌സ് സഭയോട് നിർദേശിച്ചു. ആരോപണമുയർന്ന അഞ്ച് വൈദികരെ സഭ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്

നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികരെയുമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുടെ ഭർത്താവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *