ലൈംഗിക പീഡനം: ഓർത്തഡോക്‌സ് സഭയിലെ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Loading...
  • 17
    Shares

കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. എബ്രഹാം വർഗീസ്, ഫാദർ ജെയ്‌സ് കെ ജോർജ്, ഫാ. ജോബ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

വ്യക്തമായ മൊഴിയുള്ളതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് വൈദികർ മുൻകൂർ ജാമ്യം തേടി കോടതിയിൽ എത്തിയത്. വൈദികരെല്ലാം ഒളിവിലാണ്. ലൈംഗിക പീഡനക്കേസിൽ വൈദികർക്കെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തങ്ങൾ കീഴടങ്ങാൻ തയ്യാറാണെന്ന് അഭിഭാഷകർ മുഖേന വൈദികർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കീഴടങ്ങുന്ന ദിവസം ജാമ്യം അനുവദിക്കണമെന്ന ഇവരുടെ ആവശ്യം പക്ഷേ കോടതി തള്ളി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *