പാലിയേക്കര ടോൾ പ്ലാസ പി സി ജോർജ് അടിച്ചുതകർത്തു; ടോൾ നിർത്തേണ്ട കാലമായെന്ന് എംഎൽഎ

  • 266
    Shares

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിലെ സ്റ്റോപ്പ് ബാരിയർ പി സി ജോർജ് എംഎൽഎ തല്ലിത്തകർത്തു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം.

ടോൾ ചോദിച്ചതിനായിരുന്നു എംഎൽഎയുടെ അതിക്രമം. കോഴിക്കോട് നിന്ന് വരികയായിരുന്നു എംഎൽഎ. ടോൾ പ്ലാസയിൽ വെച്ച് ജീവനക്കാർ എംഎൽഎയെ തടഞ്ഞു. ഇതിൽ പ്രകോപിതനായ പി സി ജോർജ് സ്‌റ്റോപ്പ് ബാരിയർ തല്ലിത്തകർക്കുകയായിരുന്നു

ടോൾ പ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ താൻ അവിടെ നിന്ന് ഹോൺ അടിച്ചിട്ടും സ്‌റ്റോപ്പ് ബാരിയർ പൊക്കി തന്നില്ലെന്നും ടോൾ ഇടപാട് ഒക്കെ നിർത്തേണ്ട സമയമായെന്നും പി സി ജോർജ് പ്രതികരിച്ചു

ടോൾ പിരിവ് അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് നിയമസഭയിലും പി സി ജോർജ് മുമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുമായി വരുന്ന വാഹനങ്ങളും, ആംബുലൻസുകളും പോലും ഇവർ പിടിച്ചു നിർത്തി പിരിവ് നടത്താറുണ്ടെന്ന് പി സി ജോർജ് എംഎൽഎ സഭയിൽ പറഞ്ഞിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *