പി ജയരാജന് മേൽ പത്ത് ക്രിമിനൽ കേസുകൾ; എട്ട് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം

Loading...
  • 24
    Shares

വടകര ലോക്‌സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജനെതിരെയുള്ളത് പത്ത് കേസുകൾ. ഇതിൽ രണ്ടെണ്ണം കൊലപാതക കേസുകളാണ്. കതിരൂർ മനോജ് വധം, ഷുക്കൂർ വധം എന്നീ കേസുകളാണ് പി ജയരാജന് മേൽ ചുമത്തിയിരിക്കുന്ന കൊലപാതക കേസുകൾ. നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.

അന്യായമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതൊക്കെയുമാണ് മറ്റുള്ള കേസുകൾ. ഒരു കേസിൽ ജയരാജനെ ശിക്ഷിച്ചിട്ടുണ്ട്. അന്യായമായി സംഘം ചേർന്ന് പൊതുമുതൽ നശിപ്പിച്ച കേസിൽ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി രണ്ടര വർഷം തടവിനും പിഴയുമാണ് ശിക്ഷ വിധിച്ചത്. വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

ജയരാജന്റെ ഓഹരിയുൾപ്പെടെയുള്ള ബാങ്ക് നിക്ഷേപം 8,22,022 രൂപയാണ്. ഭാര്യയുടെ നിക്ഷേപം 31,75,418 രൂപയാണ്. ജയരാജന്റെയും ഭാര്യയുടെയും സംയുക്ത ഉടമസ്ഥതയിൽ 37 ലക്ഷം രൂപയുടെ സ്വത്തുണ്ട്. ഭാര്യയുടെ പേരിൽ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുണ്ട്. ഭാര്യയുടെ പേരിൽ 6,20,213 രൂപയുടെ ബാധ്യതയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *