പി ജയരാജൻ ബിജെപിയിലേക്കെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ മലപ്പുറത്തുനിന്നുള്ള പച്ചപ്പട ഫേസ്ബുക്ക് ഗ്രൂപ്പെന്ന് പോലീസ്
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ബിജെപിയിലേക്കെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ മലപ്പുറത്ത് നിന്നുള്ള പച്ചപ്പട, നിലപാട് എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകളാണെന്ന് പോലീസ് കണ്ടെത്തി. ഹമീദ് കൊണ്ടോട്ടിയെന്ന ആളാണ് ആദ്യമായി വ്യാജ പോസ്റ്റിടുന്നത്.
നിലപാട് എന്ന ഗ്രൂപ്പിൽ ഹമീദ് ഇട്ട പോസ്റ്റ് പച്ചപ്പട ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിച്ചത്.