പി കെ ശ്യാമളക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്; അത് അവർ ഉൾക്കൊള്ളണം: പി ജയരാജൻ

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയെ തള്ളി വീണ്ടും പി ജയരാജൻ. ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പി കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നും അത് അംഗീകരിക്കണമെന്നും പി ജയരാജൻ പറഞ്ഞു. സമകാലിക മലയാളം വാരികക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാജൻ 15 കോടി രൂപ മുടക്കി ബക്കളത്ത് ഒരു കൺവെൻഷൻ സെന്റർ ഉണ്ടാക്കി. അതു പൊളിച്ചുനീക്കാൻ നഗരസഭാ അധികൃതർ നോട്ടീസ് നൽകി. ആ ഘട്ടത്തിൽ അവർ മന്ത്രിക്ക് പരാതി നൽകി. മന്ത്രി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടും അത് ഫലം ചെയ്തില്ല. ഈ സാഹചര്യത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലക്ക് എന്നെ കാണാനെത്തിയത്.

ഞാൻ ജനപ്രതിനിധിയല്ല. പക്ഷേ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. എന്തുകൊണഅടാണ് അനുമതി നൽകാത്തത് എന്ന കാര്യം അന്വേഷിച്ചു. പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയത് എന്താണെന്ന് ചോദിച്ചപ്പോൾ കെട്ടിട നിർമാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നായിരുന്നു മറുപടി.

അത് ക്രമവത്കരിക്കാൻ ഞാൻ നഗരസഭക്ക് നിർദേശം നൽകി. ജില്ലാ ടൗൺ പ്ലാനറുടെ നേതൃത്വത്തിൽ ജില്ലാ ടൗൺ പ്ലാനറുടെ നേതൃത്വത്തിലുള്ള ഒരു സമിതിയോട് ജോയിന്റ് ഇൻസ്പെക്ഷൻ നടത്താൻ ആവശ്യപ്പെട്ടു. ജോയിന്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം ന്യൂനതകൾ പരിഹരിച്ച് പാർത്ഥാസ് ബിൽഡേഴ്സ് വീണ്ടും നഗരസഭയ്ക്ക് ഏപ്രിൽ മാസം അപേക്ഷ കൊടുത്തു. അതിനുശേഷവും കാലതാമസം വന്നു എന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ഇത്തരത്തിൽ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതും. അതിൽ അങ്ങേയറ്റം ദു:ഖമുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമള ടീച്ചറാണ് മുൻസിപ്പൽ ചെയർപേഴ്‌സൺ. ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച വന്നാൽ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *