എംപിമാർക്ക് കൂടിക്കാഴ്ചക്ക് അവസരമില്ല; പക്ഷേ മോദിക്ക് മോഹൻലാലിനെ കാണാൻ സമയമുണ്ട്

Loading...
  • 17
    Shares

കേരളത്തിൽ നിന്നുള്ള എംപിമാർ കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിട്ടില്ലെന്ന കുറ്റപ്പെടുത്തലുമായി പി കരുണാകരൻ എംപി. എ കെ ആന്റണി അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി കഴിഞ്ഞ പത്ത് ദിവസമായി കാത്ത് നിൽക്കുകയാണ്. ഈ സമയത്താണ് കേരളത്തിൽ നിന്നുള്ള നടനായ മോഹൻലാലിന് കൂടിക്കാഴ്ചക്ക് മോദി സമയം അനുവദിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അതുവഴി കേരളത്തെയും അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് പി കരുണാകരൻ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു

പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന്
പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകിയിരുന്നു കേരളത്തില പ്രളയ
ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നൽകിയത്. കടിഞ്ഞ മാസം 30, 31 തീയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷംനൽകാമെന്നാണു അറിയിച്ചിരുന്നത് എന്നാൽ ഇപ്പോൾ അതും മാറ്റി. കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിന്നു
അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാൻ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തൽകിയത്. തെരഞ്ഞെടുക്കപ്പെട്ട
ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *