പി രാജുവിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം; വിശദീകരണം തേടാനും തീരുമാനം
എസ് എഫ് ഐ വിമർശിച്ച് രംഗത്തെത്തിയ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനോട് വിശദീകരണം തേടാൻ സിപിഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമുണ്ടായത്.
പി രാജുവിന്റെ പ്രസ്താവനയെ തള്ളി നേരത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുവന്നിരുന്നു. രാജുവിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പാർട്ടി നിലപാടല്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.
കോളജിൽ ആധിപത്യമുള്ള സംഘടനകൾ മറ്റ് വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആധിപത്യമുള്ള വിദ്യാർഥി സംഘടന മറ്റ് പ്രസ്ഥാനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തത് ജനാധിപത്യ വിരുദ്ധമാണെന്നുമായിരുന്നു പി രാജുവിന്റെ പരാമർശം
മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പി രാജുവിന്റെ പ്രസ്താവന. കൊല നടത്തിയ തീവ്രവാദികൾക്കെതിരെ ജനവികാരം ഉയരുന്ന സാഹചര്യത്തിൽ ഏതെങ്കിലും വിദ്യാർഥി സംഘടനയുടെ വ്യാകരണപ്പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം