അയ്യപ്പ ഭക്തനെ അടിച്ചുകൊന്നത് പോലീസ്; നുണ പറച്ചിൽ തുടർന്ന് ശ്രീധരൻ പിള്ള

  • 12
    Shares

നിലയ്ക്കലിൽ പോലീസ് നടപടിക്കിടെയാണ് ശബരിമല തീർഥാടകനായ ശിവദാസ് മരിച്ചതെന്ന നുണ ആവർത്തിച്ച് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. മുഖ്യമന്ത്രി പിണറായി വിജിയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാണ് ശ്രീധരൻ പിള്ളയുടെ ആവശ്യം. നുണകൾ രാഷ്ട്രീയലാഭത്തിനായി പടച്ചുവിടുന്ന ബിജെപിയുടെ തരംതാണ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പെരുകുമ്പോഴും ബിജെപി നേതാക്കൾ കള്ളം പറയുന്നത് ശീലമാക്കി മാറ്റുകയാണ്

ശിവദാസ് മരിച്ചത് പോലീസ് നടപടിയിൽ അല്ലെന്ന് പത്തനംതിട്ട പോലീസ് മേധാവി തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഇതിന്റെ സത്യാവസ്ഥ വ്യക്തമായതുമാണ്. പക്ഷേ രാഷ്ട്രീയലാഭം മുന്നിൽ കാണുന്ന ബിജെപി നുണ പ്രചാരണം അവസാനിപ്പിക്കാനുള്ള ഒരുക്കമില്ലെന്ന് വ്യക്തമാക്കുകയാണ്. മുതിർന്ന നേതാക്കൾ തന്നെയാണ് നുണ പറയാൻ സ്വയം മുന്നോട്ടു വന്നിരിക്കുന്നത്.

വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കി മാറ്റാനുള്ള കുടില തന്ത്രത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ശ്രീധരൻപിള്ളയുടെ പക്ഷം.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *