പി ശശി വീണ്ടും സിപിഎമ്മിലേക്ക്; തലശ്ശേരി ടൗൺ കോടതി ബ്രാഞ്ചിൽ അംഗത്വം

  • 7
    Shares

പി ശശിയെ സിപിഎം തിരിച്ചെടുത്തു. കഴിഞ്ഞ എട്ട് വർഷമായി പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു പി ശശി. തലശ്ശേരി ടൗൺ കോടതി ബ്രാഞ്ച് കമ്മിറ്റിയാണ് പി ശശിക്ക് അംഗത്വം നൽകിയത്.

സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് തലശ്ശേരി ഏരിയാ കമ്മിറ്റിയിൽ കൂടി റിപ്പോർട്ട് ചെയ്ത ശേഷമാണ് അംഗത്വം നൽകാനുള്ള നടപടികൾ ആരംഭിച്ചത്.

ലൈംഗികാരോപണത്തെ തുടർന്നാണ് ശശിക്ക് പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കാൻ കാരണം. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശശി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ശശിക്കെതിരായ ലൈംഗികാരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോടതി വിധിച്ചിരുന്നു. പി ശശി തന്നെ ബലാത്സംഗം ചെയ്യുകയോ മറ്റേതെങ്കിലും വിധത്തിൽ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *