പി കെ ശശിയെ സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

  • 11
    Shares

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പികെ ശശിയെ സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥിമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. പരാതി അന്വേഷിച്ച പികെ ശ്രീമതി-എകെ ബാലൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

ശശി ലൈംഗിക ചുവയോടെ പെൺകുട്ടിയോട് ഫോണിലൂടെ സംസാരിച്ചുവെന്നും പാർട്ടി പ്രവർത്തകന് യോജിക്കാത്ത രീതിയിയിലുള്ള പ്രവർത്തനം ശശിയുടെ ഭാഗത്ത് നിന്നുണ്ടായതായും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. എന്നാൽ ലൈംഗികാതിക്രമം ശശി നടത്തിയിട്ടില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ശശിക്കെതിരായ പരാതിക്ക് പിന്നിൽ വിഭാഗീതയതാണെന്ന ആരോപണം സിപിഎം തള്ളി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *