ബ്രാൻഡിംഗിലും കമ്യൂണിക്കേഷനിലും സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ പി 4 സി ‘സ്‌കെയിൽ അപ്പ്’

  • 4
    Shares

കൊച്ചി – സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ബ്രാൻഡിംഗിലും കമ്യൂണിക്കേഷനിലും സഹായം നൽകുന്ന ‘സ്‌കെയിൽ അപ്പ്’ എന്ന പുതിയ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം നിലവിൽ വന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ സംരംഭമായ പാഷൻ ഫോർ കമ്മ്യൂണിക്കേഷൻ (പി 4 സി) എന്ന കമ്യൂണിക്കേഷൻ കൺസൾട്ടൻസി സ്ഥാപനമാണ് ‘സ്‌കെയിൽ അപ്പ്’ എന്ന ആശയത്തിന് പിന്നിൽ.

ചെറുകിട കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ബ്രാൻഡിംഗിലും പബ്ലിക് റിലേഷനിലും പിന്തുണ നൽകുന്നതിനൊപ്പം കോർപറേറ്റ് കമ്യൂണിക്കേഷനിലും മാർക്കറ്റിംഗ് കമ്യൂണിക്കേഷനിലും പ്രാപ്തിയുള്ള ഒരു ടീമിനെ വാർത്തെടുക്കാൻ ആവശ്യമായ പരിശീലനം ‘സ്‌കെയിൽ അപ്പ്’ നൽകും. ചെറുകിട ഇടത്തരം കമ്പനികളും സ്റ്റാർട്ടപ്പുകളും നേരിടുന്ന വലിയ വെല്ലുവിളി ബ്രാൻഡിംഗും മാർക്കറ്റിംഗുമാണെന്ന തിരിച്ചറിവിൽ നിന്നാണ് സ്‌കെയിൽ അപ്പ് എന്ന ആശയത്തിന്റെ പിറവി. പ്രൊഫഷണൽ മികവുള്ള കമ്യൂണിക്കേഷൻ ടീമിനെ വാർത്തെടുക്കുന്നതിലൂടെ ഇത്തരം കമ്പനികൾക്ക് വിപണിയിൽ പരമാവധി വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് പി 4 സി സ്ഥാപകരായ എം ശബരീനാഥും ജോസഫ് അലക്സാണ്ടറും പറയുന്നു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും കുതിപ്പ് പ്രകടമാണെങ്കിലും ഇവയിൽ പലതും ശരിയായ ബ്രാൻഡിംഗോ കൃത്യമായ മാർക്കറ്റിംഗോ ഇല്ലാത്തതു മൂലം തുടക്കത്തിലെ കുതിപ്പിന് ശേഷം കിതച്ചു പോകുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് എം ശബരീനാഥ് ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ കമ്പനികളെ പ്രാപ്തമാക്കുന്ന വിധത്തിലുള്ള ബ്രാൻഡിംഗ്, കമ്യൂണിക്കേഷൻ ആന്റ് മാർക്കറ്റിംഗ് സ്ട്രാറ്റജിയാണ് സ്‌കെയിൽ അപ്പ് പരിശീലിപ്പിക്കുന്നത്.

സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ മാർക്കറ്റിംഗും ബ്രാൻഡ് കമ്യൂണിക്കേഷനും വളരെ പരിമിതമായാണ് നടക്കുന്നത്. ബ്രാൻഡ് കമ്യൂണിക്കേഷനിലും മാർക്കറ്റിംഗിലും പരിശീലനം ലഭിച്ച പ്രൊഫഷണൽ ടീമിന്റെ അഭാവമാണ് ഇവയിൽ പലതിന്റെയും വളർച്ചക്ക് വിഘാതമാകുന്നത്. പ്രൊഫണൽ ഏജൻസികളുടെ സഹായം തേടുന്നതിന് ഫണ്ടും ഒരു തടസമാകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് കഴിവുള്ള പ്രൊഫഷണലുകളെ കണ്ടെത്തി പരിശീലനം നൽകാനും സ്ഥാപനത്തിൽ ഇതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനും അതുവഴി ബ്രാൻഡിംഗിലും മാർക്കറ്റിംഗിലും മുന്നേറ്റം നടത്താനും ‘സ്‌കെയിൽ അപ്പ്’ പൂർണ പിന്തുണ നൽകുമെന്ന് ജോസഫ് അലക്സാണ്ടർ പറഞ്ഞു. ട്രെയിനിംഗ് പാക്കേജിൽ കോർപറേറ്റ് തലവൻമാരും മുതിർന്ന എക്സിക്യൂട്ടീവുകളും ഉപദേഷ്ടാക്കളായും പരിശീലകരായും പങ്കെടുക്കും. സ്ഥാപനത്തിൽ തന്നെ പരിശീലനം ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അതിന് പ്രൊഫഷണലുകളെ ലഭ്യമാക്കും. മികച്ച ഒരു ബ്രാൻഡിംഗ്, കമ്യൂണിക്കേഷൻ ആന്റ് മാർക്കറ്റിംഗ് ടീമിനെ വാർത്തെടുക്കുന്നതിനുള്ള പൂർണ പിന്തുണയാണ് സ്‌കെയിൽ അപ്പും പി 4 സിയും വാഗ്ദാനം നൽകുന്നത്.

എക്കണോമിക് ടൈംസ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളിൽ 23 വർഷം പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുള്ള എം ശബരീനാഥും ദേശീയ തലത്തിൽ 22 വർഷത്തെ മാധ്യമ പ്രവർത്തന പരിചയമുള്ള ജോസഫ് അലക്സാണ്ടറും ചേർന്ന് 2014ൽ മുംബൈ ആസ്ഥാനമായി തുടക്കം കുറിച്ച പി 4 സി ഇന്ന് നിരവധി കോർപറേറ്റ് കമ്പനികൾക്ക് കമ്യൂണിക്കേഷൻ, ബ്രാൻഡിംഗ്, പി ആർ, മാർക്കറ്റിംഗ്, ഇവന്റ് മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലകളിൽ പിന്തുണ നൽകി വരുന്നു. മുംബൈ കൂടാതെ ഡൽഹിയിലും ബാംഗളൂരിലും കേരളത്തിലും പി 4 സി ശക്തമായ സാന്നിധ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഐഡിയ ലാബ് ആണ് ഇന്ന് പി 4 സി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളാണ് പി 4 സിയിൽ പ്രവർത്തിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *