പന്തളം കുടുംബം പ്രതിനിധികൾ പറയുന്നത് വിഡ്ഡിത്തരമെന്ന് മന്ത്രി മണി
പന്തളം കൊട്ടാരം പ്രതിനിധികൾ വിഡ്ഡിത്തരം പുലമ്പുകയാണെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കോടതിയിൽ പോയി പറയണം. പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഡിത്തം പറഞ്ഞിട്ട് കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂർവിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയിൽ പോയി പറയട്ടെയെന്നും മന്ത്രി പറഞ്ഞു. ഇവിടെ കിടന്ന് കൊഞ്ഞനം കുത്തുകയും മെക്കിട്ട് കയറുകയുമൊന്നും വേണ്ടെന്നും മന്ത്രി പറഞ്ഞു