ചാരക്കേസിന് പിന്നിൽ അഞ്ച് രാഷ്ട്രീയ നേതാക്കൾ; കരുണാകരനെ ഇരയാക്കിയെന്നും പത്മജ

  • 12
    Shares

ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി വന്നതിന് പിന്നാലെ വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ. ചാരക്കേസിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. കെ കരുണാകരൻ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ്.

അഞ്ച് സജീവ രാഷ്ട്രീയ നേതാക്കളാണ് ഗൂഢാലോചനയുടെ പിന്നിൽ. അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ ഗൂഢാലോചനക്ക് പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ജുഡീഷ്യൽ കമ്മീഷന് മുന്നിൽ പറയാൻ തയ്യാറാണെന്നും പത്മജ അറിയിച്ചു.

നമ്പി നാരായണനെ പോലെയുള്ള ഒരാളില്ലായിരുന്നുവെങ്കിൽ കേസിന്റെ സത്യാവസ്ഥ പുറത്തുവരില്ലായിരുന്നു. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസ് നേതൃത്വത്തിനാണെന്നും പത്മജ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *