വനംവകുപ്പിന് ശബരിമലയെ തകർക്കാനുള്ള നീക്കം; പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും പത്മകുമാർ

  • 4
    Shares

വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ദേവസ്വം ബോർഡിന്റെ നിർമാണ പ്രവർത്തനങ്ങളിൽ വനംവകുപ്പ് തടസ്സം നിൽക്കുകയാണ്. ശബരിമലയെ തകർക്കാനുള്ള നീക്കമാണിതെന്നും പത്മകുമാർ പറഞ്ഞു.

വനഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതി നൽകിയ റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു പത്മകുമാർ. അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും വനംവകുപ്പ് ഇടപെടുന്നു.

ദേവസ്വം ബോർഡ് പക്ഷം ചേരാൻ ഉദ്ദേശിക്കുന്നില്ല. ആചാരക്രമങ്ങളും പൂജാദികർമങ്ങളും കൃത്യമായി നടത്തുകയെന്നതാണ് ദേവസ്വം ബോർഡിന്റെ പ്രധാന കർതവ്യമെന്നും പത്മകുമാർ പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *