മാപ്പ് പറഞ്ഞതുകൊണ്ട് തില്ലങ്കേരിയുടേത് ആചാര ലംഘനം അല്ലാതാകില്ലെന്ന് പത്മകുമാർ

  • 12
    Shares

ഇരുമുടി കെട്ടില്ലാതെ പടിചവിട്ടിയ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി മാപ്പ് പറഞ്ഞതു കൊണ്ട് മാത്രം പ്രവൃത്തി ആചാരലംഘനം അല്ലാതാകില്ലെന്ന് പത്മകുമാർ കൂട്ടിച്ചേർത്തു. സമരാഹ്വാനത്തിന് അല്ലാത്തതിനാൽ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് പതിനെട്ടാംപടി ചവിട്ടിയത് പിഴവല്ലെന്നും പത്മകുമാർ പറഞ്ഞു.

ക്ഷേത്രങ്ങൾ നശിച്ചാലും തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതിയാണ് സംഘ്പരിവാറിന്റേത്. ദേവസ്വം ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സംഘപരിവാറിന്റെ ആഹ്വാനം ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയാണ് തകർക്കുകയെന്നും പത്മകുമാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *