മുസ്ലിമായ നടിയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയിട്ടുണ്ട്, അന്ന് തന്ത്രി അകമ്പടി സേവിച്ചു; വെളിപ്പെടുത്തലുമായി സാംസ്‌കാരിക വകുപ്പ് മുൻ ജീവനക്കാരൻ

  • 39
    Shares

ശ്രീപത്മാനാഭ സ്വാമി ക്ഷേത്രത്തിൽ അന്യമതസ്ഥർ കയറിയെന്ന സംശയത്തെ തുടർന്ന് ക്ഷേത്രം ശുദ്ധികലശത്തിനായി അടച്ചിട്ട പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. മേഘനാഥ് എടവലത്താണ് ഫേസ്ബുക്ക് വഴി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

താൻ സാംസ്‌കാരിക വകുപ്പിൽ ജോലി ചെയ്ത സമയത്ത് ഒരു മുസ്ലിം നടിയ്ക്ക് പത്മനാഭ സ്വാമി ക്ഷേത്രം കാണിക്കാനായി പോയിട്ടുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അക്കാലത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അഭ്യർഥനയെ തുടർന്നായിരുന്നുവത്. താൻ നിരീശ്വര വാദിയാണെന്നും ക്ഷേത്രങ്ങളിൽ പോകാറില്ലെന്നും പറഞ്ഞിട്ട് സെക്രട്ടറി സമ്മതിച്ചില്ല. മുസ്ലിമായ നടിയുമായി ക്ഷേത്രത്തിൽ എത്തുമ്പോൾ തങ്ങൾക്ക് അകമ്പടിയായി തന്ത്രി അടക്കമുള്ളവരും ഉണ്ടായിരുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

പോസ്റ്റിന്റെ പൂർണരൂപം

ശബരിമല തന്ത്രിയേക്കാൾ വലിയ കുതന്ത്രിയാണ് ശ്രീപത്മനാഭ സന്നിധിയിലേത്.

വെയിൽ കൊള്ളാതിരിക്കാൻ ഷാൾ തലയിൽ കൂടിയിട്ട സ്ത്രീകൾ അന്യമതസ്ഥരാണെന്ന് വ്യാഖ്യാനിച്ചാണ് ഇതിയാൻ ഇന്നലെ ക്ഷേത്രനട അടച്ച്
ശുദ്ധികലശം നടത്തിയത്. ഇനി പരിഹാരക്രിയ കൂടി ഉണ്ടത്രെ !

ഒൻപതാം തീയതി ദർശനത്തിനെത്തിയ അന്യസംസ്ഥാനത്തു നിന്നുള്ള 18 അംഗ സംഘത്തിലെ രണ്ടു സ്ത്രീകൾ തലയിൽ ചുരിദാറിന്റെ ഷാളിട്ടത് CCTV യിൽ കണ്ടവരാണത്രെ തന്ത്രിയെ പിരി കയറ്റിയത്. ഹിന്ദുക്കൾക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്ര സന്നിധിയിൽ അന്യമതസ്ഥർ
കയറിയെന്ന് അതോടെ തന്ത്രിക്ക് ഉറപ്പായി.

അതുകൊണ്ട് മേലിൽ ആരും തലയിൽ ഷാളിട്ട് പപ്പനാവനെ കാണാൻ ശ്രമിക്കരുത്. എന്തൊരു മണ്ടത്തരമാണ് ഈ തന്ത്രിയൊക്കെ
വിളമ്പുന്നത്. ഷാനിമോൾ ഉസ്മാൻ മുണ്ടും നേര്യതുമിട്ടു വന്നാൽ കയറാം. എന്നാൽ കെ.പി ശശികല തലയിൽ സാരിയിട്ടാൽ
പറ്റില്ല. എങ്ങനെ ചിരിക്കാതിരിക്കും.

CCTV പപ്പനാവനെ കാത്തു. ഇനി CCTV ഒക്കെ വരുന്നതിനു മുൻപുള്ള ഒരു പഴയ സംഭവം. ഈയുള്ളവൻ സാംസ്‌കാരിക വകുപ്പിൽ ജോലി ചെയ്യുന്ന കാലം. ഒരു പ്രശസ്ത നടി. മുസ്ലീമായ അവരുടെ സിനിമാപ്പേര് ഹിന്ദുവിന്റേതായിരുന്നു. അക്കാലത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എന്നെ ഒരു ദൗത്യമേൽപ്പിച്ചു. നടിക്ക് പപ്പനാവനെ കണ്ടേ ഒക്കൂ. ഒന്നു കൊണ്ടു പോണം. ഞാൻ അവിശ്വാസിയാണ്, ആരാധനാലയങ്ങളിൽ പോകാറില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കി. അദ്ദേഹം വിട്ടില്ല. നടിക്ക് ക്ഷേത്ര ചരിത്രം കൂടി ആംഗലേയത്തിൽ
പറഞ്ഞു കൊടുക്കണം.

ഒടുവിൽ ഞാൻ നടിയേയും കൊണ്ട് ക്ഷേത്രപ്രവേശനം നടത്തി. തന്ത്രി അടക്കമുള്ള അമ്പലം നടത്തിപ്പുകാർ ആരാധനയോടെ അകമ്പടി സേവിച്ചെന്നുമാത്രമല്ല. സകലമുക്കും മൂലയും കയറ്റിക്കാണിക്കയും ചെയ്തു. അന്ന് ഭക്തി ഭ്രാന്ത് ഇത്ര മൂക്കാത്തതു കൊണ്ടാണോ അതോ
പേരിൽ വീണതാണോന്നറിയില്ല. ഒരു പ്രശ്നവുമുണ്ടായില്ലെന്ന് മാത്രല്ല നടി ഹാപ്പി.

ഇത്രയേ ഉള്ളൂ. ആയിരങ്ങൾ വരുന്നതിൽ നിങ്ങൾ ഹിന്ദുവാരെന്ന് എങ്ങനെ തിരിച്ചറിയും. ഹിന്ദൂന് കൊമ്പു വല്ലതുമുണ്ടോ.?
വസ്ത്രം നോക്കി എങ്ങനെ ഒരാളുടെ മതംതിരിച്ചറിയും? ചുരിദാറോ സാരിയോ ഉടുത്താൽ , ഇടത്തിനു പകരം വലത്തോട്ടു മുണ്ടുടുത്താൽ നിങ്ങൾ ക്ഷേത്രപ്രവേശനത്തിന് യോഗ്യരാണ്. മറിച്ച് വെയിലോ മഴയോ കൊള്ളാതിരിക്കാൻ തലയിൽ വല്ലതും ചുറ്റിയാൽ തീർന്നു.
എത്ര മണ്ടൻ കൊണാപ്പിമാരാണ് ഈ ക്ഷേത്രം നടത്തിപ്പുകാർ അല്ലേ?Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *