ചരിത്രം കുറിച്ച് എൽ ഡി എഫ്; പാലായിൽ മാണി സി കാപ്പന് ജയം
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് ജയം. 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ ജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതലെ മാണി സി കാപ്പൻ ലീഡ് നിലനിർത്തുകയായിരുന്നു. ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് സാധിച്ചില്ല
പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളിൽ വൻ മുന്നേറ്റമാണ് എൽ ഡി എഫ് നടത്തിയത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം എൽ ഡി എഫ് ലീഡ് നേടി. മുത്തോലി, പാലാ നഗരസഭ എന്നിവിടങ്ങളിൽ യുഡിഎഫിനാണ് ലീഡ്