ജോസ് ടോം കേരളാ കോൺഗ്രസ് സ്ഥാനാർഥിയല്ല, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണ്; രണ്ടില ചിഹ്നം അനുവദിക്കില്ലെന്നും ജോസഫ്
പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന്റെ നാമനിർദേശ പത്രികയിൽ ഒപ്പുവെക്കില്ലെന്ന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. ജോസ് ടോം യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണക്കും. പാലായിലേത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയല്ല. അതുകൊണ്ട് രണ്ടില ചിഹ്നം നൽകില്ല
പാർട്ടി നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോം. ചിഹ്നം വേണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. യുഡിഎഫ് കൺവീനർ ക്ഷണിച്ചതുകൊണ്ട് താനും പ്രചാരണത്തിൽ പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു