ചോദിച്ചിട്ടും രണ്ടില തന്നില്ലെന്ന് ജോസ് കെ മാണി; വേണ്ട പോലെ ചോദിച്ചില്ലെന്ന് ജോസഫ്

തന്റെ നേതൃത്വം ജോസ് കെ മാണി വിഭാഗം അംഗീകരിച്ചാൽ മാത്രമേ പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുകയുള്ളുവെന്ന നിലപാടിൽ ഉറച്ച് പി ജെ ജോസഫ്. യുഡിഎഫ് നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും രണ്ടില ചിഹ്നം ലഭിക്കാത്തതിൽ വേദനയുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു

എന്നാൽ ജോസ് കെ മാണി വേണ്ടവിധത്തിൽ തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്. 32 വർഷമായി പാലായിലെ ജനങ്ങൾ കെ എം മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ഇത് വൈകാരികതയുടെ കൂടെ കാര്യമാണെന്ന് ജോസ് കെ മാണി പറയുന്നു

എന്നാൽ ചന്നെ ചെയർമാനായി അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ച്ചക്കുമില്ലെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്. തന്നെ അംഗീകരിച്ചാൽ ചിഹ്നം സംബന്ധിച്ച തീരുമാനം പുനപ്പരിശോധിക്കാമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായും ജോസഫ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *