പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി സ്ഥാനാർഥിയാകില്ല; സ്ഥാനാർഥിയെ തീരുമാനിച്ചതായും തോമസ് ചാഴിക്കാടൻ

പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർഥിയാകില്ല. പാലായിൽ നിന്നുള്ള കേരളാ കോൺഗ്രസ് എം നേതാവായിരിക്കും സ്ഥാനാർഥിയാകുക. കരിങ്ങോഴക്കൽ കുടുംബത്തിൽ നിന്ന് ആരെയും സ്ഥാനാർഥിയാക്കേണ്ടെന്ന് ജോസ് കെ മാണി സബ് കമ്മിറ്റിയോട് പറഞ്ഞതായി തോമസ് ചാഴിക്കാടൻ അറിയിച്ചു. യുഡിഎഫ് നിയോഗിച്ച ഉപസമിതിയുടെ കൺവീനറാണ് ചാഴിക്കാടൻ

സ്ഥാനാർഥി ആരെന്ന് തീരുമാനമായിട്ടുണ്ട്. ഉപസമിതി ജോസ് കെ മാണിയോട് ഈ പേര് പറഞ്ഞിട്ടുണ്ട്. ജോസ് കെ മാണി യുഡിഎഫിനെ ഇക്കാര്യം അറിയിക്കും. പി ജെ ജോസഫിന്റെ സമ്മർദമല്ല നിഷയെ മാറ്റി നിർത്തിയതിന് കാരണമെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *