വോട്ടു ചോദിക്കാനെത്തിയ പി സി ജോർജും കടയുടമയും തമ്മിൽ വാക്കേറ്റം; ഒടുവിൽ കയ്യാങ്കാളിയും പോലീസ് കേസും

പാലാ ഉപതെരഞ്ഞെടുപ്പിലെ എൻ ഡി എ സ്ഥാനാർഥി എൻ ഹരിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തിയ പി സി ജോർജ് എംഎൽഎയും വ്യാപാരിയും തമ്മിൽ വാക്കേറ്റം. കുരിശുങ്കൽപറമ്പിൽ സിബിയും എംഎൽഎയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഒടുവിൽ പിസി ജോർജിനൊപ്പമുള്ളവർ സിബിയുടെ ബേക്കറി ആക്രമിക്കുകയും ചെയ്തു.

എംഎൽഎക്കൊപ്പമുണ്ടായിരുന്നവർ കടയിലെ അലമാര തകർക്കുകയും ഭരണികൾ എറിഞ്ഞ് തകർക്കുകയുമായിരുന്നു. എന്നാൽ കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോൾ കൂടുതൽ പ്രവർത്തകർ കടയിലേക്ക് കയറുക മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണ് പി സി ജോർജ് പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *