ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് പി ജെ ജോസഫ്; പാലാ ആന്റി ക്ലൈമാക്സിലേക്ക്
പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് നില ഉയരുന്നു. യുഡിഎഫ് സ്ഥാനാർഥി ടോം ജോസിനേക്കാൾ 757 വോട്ടുകളുടെ മുന്നിലാണ് മാണി സി കാപ്പൻ.
യുഡിഎഫ് കേന്ദ്രങ്ങളിലാണ് നിലവിൽ വോട്ടെണ്ണുന്നത്. തുടക്കം മുതലെ എൽ ഡി എഫിന് അനുകൂലമായ തരംഗമാണ് പാലായിൽ നിന്നും കാണാനാകുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകൾ മറിഞ്ഞുവെന്ന് പി ജെ ജോസഫ് ആരോപിച്ചു.
എന്നാൽ ആശങ്കയില്ലെന്ന് കോട്ടയം എംപിയും കേരളാ കോൺഗ്രസ് നേതാവുമായ തോമസ് ചാഴിക്കാടൻ പ്രതികരിച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനും വിജയപ്രതീക്ഷ പങ്കുവെച്ചു.