പാലാ ക്ലൈമാക്‌സിൽ ജോസഫിന് ജയം: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നമില്ല. കേരളാ കോൺഗ്രസ് സ്ഥാനാർഥി എന്ന നിലയിൽ ജോസ് ടോം നൽകിയ പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിൽ നൽകിയ പത്രിക സ്വീകരിക്കുകയും ചെയ്തു

യുഡിഎഫ് പറയുന്ന ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് ജോസ് ടോം അറിയിച്ചു. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാക്കളടക്കം ചർച്ച നടത്തിയിട്ടും വിട്ടുവീഴ്ചക്ക് ജോസഫ് തയ്യാറായിരുന്നില്ല

ചിഹ്നം അനുവദിക്കേണ്ടത് ചെയർമാനെന്ന നിലയിൽ തന്റെ അധികാരമാണെന്ന പി ജെ ജോസഫിന്റെ വാദം വരണാധികാരി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിഷയത്തിൽ തീരുമാനമെടുക്കാൻ നേരത്തെ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *